പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ പുനലൂര്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു

0

കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ പുനലൂര്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് രാത്രി 9മണിയോടെയായിരുന്നു അന്ത്യം.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 9മണിയോടെ പുനലൂരില്‍ കൊണ്ടുവരും. പുനലൂര്‍ ട്രാന്‍സക്കപോര്‍ട്ട് സ്റ്റാന്റിന് സമീപമുള്ള രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് 5 മണിയോടെ പരേതന്റെ വസതിയായ തൊളിക്കോടുള്ള അമ്പനാട്ടെ വീട്ടുവളപ്പില്‍
സംസ്കരിക്കും. കമലമാണ് ഭാര്യ. മനീഷ് വിഷ്ണു ഏക മകനാണ്.

നിലമേല്‍ എന്‍ എസ് എസ് കോളജില്‍ കെ എസ് യു പ്രവര്‍ത്തകനായിട്ടാണ് മധു പൊതുരംഗത്തേക്കക്ക വരുന്നത്. ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചശേഷം സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ പി സി സി സെക്രട്ടറിയുമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി ഡി സി പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഡി സി സി പ്രസിഡന്റിന്റെ ചുമതല മധുവിനായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗമടക്കം നിരവധി ബോര്‍ഡുകളില്‍ അംഗമായിരുന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍ എംപി, പഴകുളം മധു, ഡോ. ശൂരനാട് രാജശേഖരന്‍, ജ്യോതികുമാര്‍ ചാമക്കാല, ഭാരതീപുരം ശശി, ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം നിരവധി നേതാക്കള്‍ അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here