മണിച്ചന്‌ മോചനം ഉടന്‍

0



ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‌ ഉടന്‍ മോചന നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്‌. സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌ പൂര്‍ണമായും തള്ളിയാണ്‌ ഉത്തരവ്‌. മണിച്ചനു ചുമത്തിയ പിഴ ഒഴിവാക്കി നല്‍കുകയും ചെയ്‌തു. 30.45 ലക്ഷം രൂപയാണ്‌ മണിച്ചന്‍ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌. ഇതു ചോദ്യം ചെയ്‌താണ്‌ മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്‌.
ഒരാള്‍ക്ക്‌ പിഴ നല്‍കാന്‍ പണമില്ലാത്തതിന്റെ അയാളെ എങ്ങനെ ദീര്‍ഘകാലം ജയിലില്‍ ഇടാനാകുമെന്നായിരുന്നു കോടതി സംസ്‌ഥാന സര്‍ക്കാരിനോട്‌ ആരാഞ്ഞത്‌. മണിച്ചന്റെ സഹോദരങ്ങളെ ഈ കേസില്‍ സുപ്രീം കോടതി വിട്ടയച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി കല്ലുവാതുക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ മണിച്ചന്‍ ജയിലിലാണ്‌. 31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍. 2000 ഒക്‌ടോബര്‍ 21നുണ്ടായ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറ്‌ പേര്‍ക്ക്‌ കാഴ്‌ച നഷ്‌ടപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here