വാഹനപരിശോധനയ്ക്കിടെ തളിപറമ്പിൽ കാറിൽ കടത്തുകയായിരുന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്നുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ

0

വാഹനപരിശോധനയ്ക്കിടെ തളിപറമ്പിൽ കാറിൽ കടത്തുകയായിരുന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്നുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. ശ്രീകണ്ഠാപുരം ചെങ്ങളായി കോട്ടപറമ്പിലെ കളരികുന്നേൽ കെ. അബ്ദുൽ റാഷിദ്(29) ശ്രീകണ്ഠാപുരം സി. എച്ച് നഗറിലെ നെടുഞ്ചാര പുതിയ പുരയിൽ സയ്യിദ്(31) എന്നിവരാണ് തളിപ്പറമ്പ് പൊലിസിന്റെ പിടിയിലായത്.

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിലെ ചെങ്ങളായി ചേരൻകുന്ന് വളവിൽ ഇന്ന് രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 8.3ഗ്രാം എം.ഡി. എം. എയും പിടികൂടി. സി. ഐ. ഇ.പി സുരേഷ്, എസ്. ഐ പി.പി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here