കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടര്‍ വാഹന വകുപ്പ്; നടപടി വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി നെടുങ്കണ്ടം ഡിപ്പോയിലെ ബസിന്റെ ഫിറ്റ്‌നസാണ് വേഗപ്പൂട്ട് ഇല്ലാത്തതിനാൽ റദ്ദാക്കിയത്. മോട്ടര്‍ വാഹന വകുപ്പ് കുന്നംകുളത്തു നടത്തിയ പരിശോധനയിലാണ് വേഗപ്പൂട്ട് ഇല്ലെന്നു കണ്ടെത്തിയത്. പിന്നാലെയായിരുന്നു നടപടി.

കേന്ദ്ര മോട്ടര്‍ വാഹന നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് അനധികൃതമായി ലൈറ്റുകളും ഓഡിയോ സംവിധാനങ്ങളും സ്ഥാപിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്നു മുതല്‍ നിരത്തില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here