മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകൻ അറസ്റ്റിൽ

0

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മതപഠനത്തിനെത്തിയ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിപ്പറമ്പ് സ്വദേശി നസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കണ്ടംകുളം മദ്രസയിലെ അദ്ധ്യാപകനാണ് നസീമുദ്ദീൻ.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് നസീമുദ്ദീൻ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം കുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ നസീമുദ്ദീനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here