യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ

0

കണ്ണൂർ: ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയാണ് മരണപ്പെട്ടത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്

ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. 24 വയസുള്ള സൂര്യയാണ് ഇക്കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഭർത്താവും അമ്മയും ചേർന്ന് സൂര്യയെ പിഡീപ്പിച്ചിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.

കസ്റ്റഡിയിൽ എടുത്ത രാകേഷിനെയും മാതാവ് ഇന്ദിരയെയും വിശദമായി ചോദ്യം ചെയ്തു. മെഡിക്കൽ പരിശോധനയും മറ്റു നടപടി അക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്ത് കോടതിയിൽ ഹാജരാക്കും. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here