എ’ പടത്തിൽ ദുൽഖർ സൽമാൻ; സിനിമ ഈ മാസം 23ന് തീയറ്റുകളിലെത്തും

0

ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രമായ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം സെപ്‍റ്റംബർ 23ന് ആണ് റിലീസ് ചെയ്യുക. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റി’ന്റെ സെൻസർ പൂർത്തിയായതിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

രണ്ട് മണിക്കൂറും 15 മിനുട്ടും 31 സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈർഘ്യം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’.

വിശാൽ സിൻഹ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയൻ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികൾ സ്വാനന്ദ് കിർകിറെ, വസ്ത്രാലങ്കാരം അയ്ഷ മർച്ചൻറ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ് നിർമ്മാണം.

ഇർഫാൻ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കർവാൻ’ (2018) ആയിരുന്നു ദുൽഖറിൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വർഷം അഭിഷേക് ശർമ്മയുടെ സംവിധാനത്തിൽ ദുൽഖർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ‘നിഖിൽ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി. ഈ ചിത്രങ്ങളിലെ താരത്തിൻറെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു. ‘സീതാ രാമം’ ആണ് ദുൽഖറിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here