ദുരിതാശ്വാസ ക്യാംപിൽ സ്‌നേഹം നിറച്ച് പൊലീസ് ഉദ്യോഗസ്ഥൻ; ഇല്ലായ്മയ്ക്കിടയിൽ അശ്വലാലിനും ദേവുവിനും പിറന്നാൾ മധുരം

0

പത്തനംതിട്ട: കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അശ്വലാലും ദേവുവും. എന്നാൽ വെള്ളപ്പൊക്കം ഇവരെ ദുരിതാശ്വാസ ക്യാംപിൽ എത്തിച്ചപ്പോൾ എല്ലാ ആഗ്രഹങ്ങളും വെറുതെയായി. കേക്ക് വാങ്ങാനുള്ള പണം ഇല്ലാതായതോടെ ആഘോഷം വേണ്ടെന്നു വെച്ചു. എന്നാൽ ഇവർ താമസിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇവർക്കായി പിറന്നാൾ കേക്ക് നൽകി. ക്യാംപിൽ കാവൽ ഡ്യൂട്ടിക്കു വന്ന ഹബീബുല്ല എ.ജി. എന്ന സീനിയർ പൊലീസ് ഓഫിസറാണ് കേക്ക് സമ്മാനിച്ചത്.

രാവിലെ അശ്വലാൽ ഹബീബുല്ലയ്ക്ക് മിഠായി നൽകിയതാണ് വലിയ പിറന്നാൾ ആഘോഷത്തിലേക്ക് വഴിതുറന്നത്. എന്തിനാണ് മധുരം നൽകിയതെന്ന ചോദ്യത്തിന് എന്റെ പിറന്നാളാണ് എന്നാണ് അശ്വലാൽ മറുപടി നൽകിയത്. ”കേക്കില്ലേ” എന്ന ചോദ്യത്തിന് ”കാശില്ല” എന്നായിരുന്നു അശ്വലാലിന്റെ മറുപടി. ഇതോടെയാണ് കളർഫുൾ ജന്മദിനാഘോഷത്തിന് ഹബീബുല്ലയുടെ നേതൃത്വത്തിൽ ക്യാംപ് ഒരുങ്ങിയത്.

അശ്വലാലിന് കേക്കു വാങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ക്യാംപിലെ കോഓർഡിനേറ്റർ മറ്റൊരു വിവരം പറഞ്ഞത്. തലേനാൾ ക്യാംപിലെ ദേവൂ എന്ന കുട്ടിയുടെയും പിറന്നാളായിരുന്നു. പിന്നെ, ഒട്ടും അമാന്തിച്ചില്ല പിറന്നാൾ ദിനമായിരുന്ന ദേവുവിനും കിട്ടി മനോഹരമായ ഒരു കേക്ക്. ഇതു വാങ്ങാനുള്ള കാശും ഹബീബുല്ലയുടെ വക. ദുരിതപെയ്ത്തിനിടയിലും ക്യാംപിലുള്ളവർ സന്തോഷത്തോടെ കേക്കുകൾ മുറിച്ചു, തമ്മിൽ പങ്കിട്ടു. അശ്വലാലിനും ദേവുവിനും സന്തോഷ നിമിഷങ്ങളുമായി

LEAVE A REPLY

Please enter your comment!
Please enter your name here