ബസിൽ സഞ്ചരിച്ച് കെ.കെ.രമ; എംഎൽഎയുടെ യാത്ര പയ്യന്നൂർ സഖാക്കളുടെ ഭീഷണി നിലനിൽക്കെ

0

വടകര: വധഭീഷണി നിലനിൽക്കെ ബസ് യാത്ര നടത്തി കെ.കെ.രമ എംഎൽഎ. നിയമസഭാ അംഗമായാലും യാത്ര ബസിലാക്കുന്നതിൽ കുഴപ്പമില്ലെന്ന തിരിച്ചറിവാണ് പ്രധാനമായും പോസ്റ്റിൽ നിറഞ്ഞുനിൽക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സിപിഎമ്മിൽ നിന്നും മാറി ആർ എം പിയുണ്ടാക്കിയപ്പോൾ ടി പി ചന്ദ്രശേഖരനും ഭീഷണികൾ ഉണ്ടായിരുന്നു. അന്ന് അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് ടിപി സഞ്ചരിച്ചു. അങ്ങനെയാണ് 51 വെട്ടിൽ ആ രാഷ്ട്രീയ പക ടിപിയെ ഇല്ലാതാക്കിയത്. അതുകൊണ്ട് തന്നെ എംഎൽഎ സൂക്ഷിക്കണമെന്നുമാണ് വിഷയത്തിൽ പ്രതികരിക്കുന്നവർ പറയുന്നത്.

ഭീരുവാകാൻ കഴിയാത്ത ടിപിയുടെ ഭാര്യയും ആ വഴിയിലാണ് യാത്ര. വധഭീഷണി നിലനിൽക്കെ ഗൺമാനെയോ സഹായികളെയോ ഒപ്പം കൂട്ടാതെ നടുവണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് ബസിൽ യാത്ര ചെയ്തതാണ് ചൂടേറിയ ചർച്ചയായത്. ഭീഷണി ഉണ്ടായിരിക്കെ ഒറ്റയ്ക്ക് ബസിലെ ഇടതുവശത്തെ സീറ്റിൽ യാത്ര ചെയ്യുന്ന ചിത്രം അനീഷ് കോട്ടപ്പള്ളി എന്ന കോൺഗ്രസ് പ്രവർത്തകനാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വടകര പഴയ ബസ് സ്റ്റാൻഡിലാണ് പേരാമ്പ്ര റൂട്ടിൽ ഓടുന്ന ബസിൽ യാത്രക്കാരിയായി കെ.കെ.രമയെ അനീഷ് കണ്ടത്. മാസ്‌ക് ധരിച്ചതിനാൽ ആദ്യം ശങ്കിച്ചെങ്കിലും എംഎൽഎ ആണെന്ന് പിന്നെ മനസ്സിലായി. മുമ്പും ഇത്തരത്തിൽ ബസിൽ രമ സഞ്ചരിച്ചിട്ടണ്ടാകണം. എന്നാൽ അന്നൊന്നും ആരും അത് അറിഞ്ഞിരുന്നില്ല. അനീഷിന്റെ ക്യാമറയിൽ പകർന്നതോടെയാണ് എംഎൽഎയുടെ ബസ് യാത്ര ചർത്തയായത്.

‘ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകൾ കാണുമ്പോഴാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ലാളിത്യം ഓർത്തത്. ഇവരിൽനിന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പലതും പഠിക്കാനുണ്ട് എന്ന തോന്നൽ തന്നെയാണ് പടം പോസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിനു പിന്നിൽ’. ‘അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം’ എന്നും കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്‌റ്റോടെ രമ ബസിൽ യാത്ര ചെയ്യുമെന്ന് രാഷ്ട്രീയ എതിരാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ബസ് യാത്രയുടെ തക്കം പാർ്ത്ത് വെട്ടുകത്തിയുമായി അവർ കാത്തു നിൽക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഈ ബസ് യാത്ര വേണ്ടെന്നാണ് പൊതു സമൂഹവും രമയെ ഓർമിപ്പിക്കുന്നത്.

തിരക്കിട്ട 2 ദിവസത്തെ പരിപാടികൾക്കു ശേഷം ആലുവയിൽ നിന്നു തിരിച്ചെത്തിയ കെ.കെ.രമ എംഎൽഎ ക്ഷീണിച്ച ഡ്രൈവറെയും ഗൺമാനെയും ഒപ്പമുണ്ടായിരുന്ന സഹയാത്രികരെയും വീട്ടിലേക്കു പറഞ്ഞയച്ച ശേഷമാണ് നടുവണ്ണൂരിലെ വീട്ടിലേക്കു ബസ് കയറിയത്. സ്വന്തം വീട്ടിലേക്ക് ആയതിനാൽ കൂട്ടു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here