മൂന്നാർ കുണ്ടളയിൽ പുലർച്ചെ ഉരുൾപൊട്ടി; രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയിൽ

0

മൂന്നാർ ∙ ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎൽഎ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. മൂന്നാർ വട്ടവിള ദേശീയപാത തകർന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here