ദേശീയപാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു 12 പേർക്ക് പരിക്ക്

0

ദേശീയപാതയിൽ നീണ്ടകര പരിമണത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു 12 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ ദമ്പതികൾ കൊല്ലം മയ്യനാട് കാക്കോട്ടുമൂല ജെയിൻസ് ഡെയ്ൽ ജേക്കബ് സ്റ്റീഫൻ (28) ഭാര്യ അക്ഷയ (24) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരുടെ ഒന്നരവയസ്സുള്ള മകൾ അമയ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് യാത്രക്കാരായ ചവറ ബ്രിജ് വലിയ വീട്ടിൽ അനു (26). പുത്തൻതുറ ലാൽജി ഭവനം ഷൈബു (40) പന്മന നടുവത്തുചേരി നെടിയേഴത്ത് കിഴക്കേതിൽ കാർത്തിക (20), ചവറ ബ്രിജ് ലിന്റുഭവനിൽ പൗലി (64), തേവലക്കര അരിനല്ലൂർ പരിശ്‌വിള രാജു (65), എന്നിവർക്കും മറ്റ് യാത്രക്കാരായ ഗായത്രി (24), ആർഷ (22), ഷിജിന (22), അലൻ (18) എന്നിവർക്കുമാണു പരുക്കേറ്റത്. ഇവരെല്ലാവരും നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here