കാലവർഷം കനത്തതോടെ ചെറായി ബീച്ചിൽ ശേഷിച്ചിരുന്ന മണൽതീരവും കടൽ കവർന്നു

0

കൊച്ചി: കാലവർഷം കനത്തതോടെ ചെറായി ബീച്ചിൽ ശേഷിച്ചിരുന്ന മണൽതീരവും കടൽ കവർന്നു. ബീച്ചിലെത്തുന്ന സന്ദർശകർക്ക് ഇപ്പോൾ വാക്ക് വേയിൽ നിന്നും കടൽ കണ്ട് മടങ്ങേണ്ടിവരും. കടലാണെങ്കിൽ കാലവർഷക്കുതിപ്പിൽ കലിതുള്ളി നിൽക്കയാണ്.

വർഷകാലം തുടങ്ങുന്നതിനു മുന്പ് വാക്ക്‌വേയുടെ താഴെ പാകിയിട്ടുള്ള കരിങ്കല്ലുകൾ ഭൂരിഭാഗവും മണൽ മൂടി കിടക്കുകയായിരുന്നു. തൊട്ട് താഴയും മണൽ പരപ്പ് സമൃദ്ധമായിരുന്നു. എന്നാൽ മഴ ശക്തമായതിനൊപ്പം തിരകളും ശക്തമായതോടെയാണ് മണൽ മുഴവൻ കടൽ കവർന്നത്.
കടൽ ക്ഷോഭിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് കടലിൽ ഇറങ്ങാൻ അനുവാദമില്ല. ഇറങ്ങാൻ ശ്രമിക്കുന്നവരെ ലൈഫ് ഗാർഡുകൾ തടയുന്നുണ്ട്.

വർഷകാലത്ത് ബീച്ചിലെ മണൽ മുഴുവൻ ഒലിച്ചുപോകുന്നത് പതിവായ ഒരു പ്രതിഭാസമാണെങ്കിലും ചെറായി ബീച്ചിനെ സംബന്ധിച്ചിടത്തോളം ഇത് വാക് വേയുടെ ബലക്ഷയത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 500 മീറ്റർ നീളമുള്ള വാക് വേയുടെ വടക്ക് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചാൽ ഇത് വാക്‌വേയുടെ സംരക്ഷണത്തിനും മണൽ അടിഞ്ഞ് തീരം രൂപപ്പെടാനും ഉപകാരപ്രദമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here