ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതോടെ മുന്നോട്ടെടുത്ത ബസില്‍നിന്ന് റോഡിലേക്ക് വിദ്യാർഥിനി തെറിച്ചുവീണു

0

കടുത്തുരുത്തി: ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതോടെ മുന്നോട്ടെടുത്ത ബസില്‍നിന്ന് റോഡിലേക്ക് വിദ്യാർഥിനി തെറിച്ചുവീണു. കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കല്ലറ തെക്കേപ്ലാച്ചേരിൽ ആൽബീന ലിസ് ജയിംസിനാണ് (17) പരിക്കേറ്റത്.
മറ്റു കുട്ടികള്‍ക്കൊപ്പം ഇറങ്ങാനായി ഡോറില്‍ നില്‍ക്കുമ്പോഴാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്. ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് വിദ്യാര്‍ഥിനി പുറത്തേക്കു തെറിച്ചുവീഴുന്നത്. സംഭവം കണ്ട അധ്യാപിക ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്‍പം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കുട്ടിയുടെ ദേഹത്ത് ബസ് കയറുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ ക​ല്ല​റ നി​ക​ർ​ത്തി​ൽ സു​മ​ഷ് ശി​വ​നെ​തി​രെ​ (38) ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത​ശേ​ഷം ബ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ട​ക്ട​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ടു​ത്തു​രു​ത്തി ഐ.​ടി.​സി ജ​ങ്​​ഷ​നി​ലാ​ണ് സം​ഭ​വം. ക​ല്ല​റ വ​ഴി കോ​ട്ട​യ​ത്തു​നി​ന്ന്​ വൈ​ക്ക​ത്തേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ആ​ൻ​ഡ്രൂ​സ് ബ​സി​ൽ​നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി വീ​ണ​ത്. വി​ദ്യാ​ർ​ഥി​നി​യെ മു​ട്ടു​ചി​റ എ​ച്ച്.​ജി.​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here