പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം

0

പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ 11 മണിക്ക്‌ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ഫലം വൈകിട്ടോടെ പ്രഖ്യാപിക്കും.
എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും എക്യ പ്രതിപക്ഷത്തിന്റെ സ്‌ഥാനാര്‍ഥി യശ്വന്ത്‌ സിന്‍ഹയും തമ്മിലായിരുന്നു മത്സരം. റിട്ടേണിങ്‌ ഓഫീസറുടെ നേതൃത്വത്തില്‍ ബാലറ്റ്‌ പേപ്പറുകള്‍ വേര്‍തിരിക്കുന്നതോടെ വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും.
പച്ചയും പിങ്കും നിറമുള്ള ബാലറ്റ്‌ ഉപയോഗിച്ചാണ്‌ എം.പിമാരും എം.എല്‍.എമാരും യാഥാക്രമം വോട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. എം.പിമാരുടെ വോട്ടിന്റെ മൂല്യം 700 ആയി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, എം.എല്‍.എമാരുടെ വോട്ടിന്റെ മൂല്യം അതതു സംസ്‌ഥാനങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയായിരിക്കും കണക്കാക്കുക. ആകെ ലഭിക്കുന്ന വോട്ടിന്റെ എണ്ണത്തെക്കാള്‍ നിശ്‌ചിതവോട്ട്‌ മൂല്യം നേടുന്ന സ്‌ഥാനാര്‍ഥിക്കായിരിക്കും വിജയം

LEAVE A REPLY

Please enter your comment!
Please enter your name here