എ.കെ.ജി സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. ആരും പ്രകോപനത്തിന് വശംവദരാകരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആക്രമണം ആരുടെ ഭാഗത്തുനിന്നാണെന്ന ഒരു സൂചനയും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം, പ്രതിഷേധ പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ആക്രമണത്തില്‍ പ്രകോപനം പാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. പ്രതികളെ എത്രയും വേഗം സര്‍ക്കാര്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here