സ്വർണക്കടത്ത് കേസ് വീണ്ടും നിയമസഭയിൽ

0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വീണ്ടും നിയമസഭയിൽ. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് സഭയിൽ വാദിച്ചു. നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതിഷേധിച്ചത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നത് എന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരള സർക്കാരിന്‍റെ പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു.കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണേ്. . അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാൻ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നു, സിബിഐ അന്വേഷണം വേണം.: കോൺസുലേറ്റ് എന്ന വാക്ക് പറയാൻ പാടില്ല എന്നില്ല.സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാjരാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. കേന്ദ്രത്തെ കുറിച് അല്ല നോട്ടിസെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here