അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്ഥാനിലെ മൂന്നുവയസ്സുള്ള കുട്ടിയെ അതിർത്തി രക്ഷാസേന പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് കൈമാറി

0

ചണ്ഡിഗഢ്: അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്ഥാനിലെ മൂന്നുവയസ്സുള്ള കുട്ടിയെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് കൈമാറി.

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പുർ സെക്ടറിൽ വെള്ളിയാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. കുട്ടി വഴിയറിയാതെ കരയുന്നത് ശ്രദ്ധയിൽപെട്ട ബി.എസ്.എഫ് ജവാന്മാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കുട്ടി നടക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്ന് പിന്നീട് വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here