ഒഴുക്കിൽപ്പെട്ട് കാണാതായ അഖിലിന്റെ മൃതദേഹം കണ്ടെത്തി

0

അടിമാലി :മച്ചിപ്ലാവ് ദേവിയാർ പുഴയിൽ ഞായറാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ (22) മൃതദേഹം കണ്ടെത്തി. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് ഇന്ന് രാവിലെ മൃതദ്ദേഹം അടിയുകയായിരുന്നു.

മൂന്ന് ദിവസമായി പൊലീസും ഫയർ ഫോഴ്‌സും , കോതമംഗലത്തുനിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്‌കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.

സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം .

Leave a Reply