തളിക്കുളത്ത് കടൽക്ഷോഭം രൂക്ഷം

0

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം ബീ​ച്ചി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്‍റ​റും പൊ​ലീ​സ് ടൂ​റി​സം അ​സി​സ്റ്റ​ൻ​സ്​ സെ​ന്‍റ​റും നി​ലം പൊ​ത്താ​റാ​യി. 20 മീ​റ്റ​റോ​ളം ക​ര ക​ട​ലെ​ടു​ത്തു. തി​ര​യ​ടി​ച്ച് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് ഇ​രു കെ​ട്ടി​ട​വും വീ​ഴാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. തൊ​ട്ട​ടു​ത്ത സ്നേ​ഹ​തീ​രം പാ​ർ​ക്കും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്.

തീ​ര​പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം സം​സ്ഥാ​ന സ​ർ​ക്കാ​റും ഡി​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ തീ​ര​മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും ക​ട​ൽ ക​യ​റ്റ​വും സ്വ​ത്ത്​ വ​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തും തുടർകഥയാവുകയാണ്​.
ത​ളി​ക്കു​ള​ത്ത്​ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഏ​ക​ദേ​ശം അ​ര​കി​ലോ​മീ​റ്റ​ർ സ്ഥ​ലം ക​ട​ൽ ക​യ​റി ന​ഷ്ട​മാ​യി. ഒ​രു​വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​മോ സം​ര​ക്ഷ​ണ​മോ ഇ​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​മ്പാ​ൻ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ങ്ങു​ക​ൾ പ​ല​തും ഒ​ലി​ച്ചു​പോ​യി. ചേ​റ്റു​വ ഹാ​ർ​ബ​റി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തും ക​ര ക​ട​ൽ ക​വ​ർ​ന്നു. ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ പു​ലി​മു​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here