എ.കെ.ജി സെന്‍റർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി അപലപിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

0

കോഴിക്കോട്: എ.കെ.ജി സെന്‍റർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി അപലപിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അപലപിച്ചവരാണ് സി.പി.എം എന്നും എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ ഒരു വാക്ക് പറഞ്ഞ് അപലപിക്കുവാൻ രാഹുൽ പോലും തയാറാകാത്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. തുടര്‍ ‌പ്രതിപക്ഷമായതിന്‍റെ അന്ധമായ ഇടതുപക്ഷ വിരുദ്ധതയിൽ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം അണികളെ കൊണ്ടെത്തിക്കുന്നത് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ എന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടുന്നു.

മന്ത്രി റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
“തുടർ പ്രതിപക്ഷം” സൃഷ്ടിച്ച
മനോവിഭ്രാന്തി പിടിപെട്ട കേരളത്തിലെ കോൺഗ്രസും,
അവരെ ചികിത്സിക്കുവാനാകാത്ത രാഹുല്‍ഗാന്ധിയും,
ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും….
കേരള ചരിത്രത്തിൽ ആദ്യമായി
തുടര്‍‌പ്രതിപക്ഷമായതിന്‍റെ ഭാഗമായി അന്ധമായ ഇടതുപക്ഷ വിരുദ്ധത തലയ്ക്ക് പിടിച്ച്, വിഭ്രാന്തിയില്‍ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം അവരുടെ അണികളെ കൊണ്ടെത്തിക്കുന്നത് സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ..?

LEAVE A REPLY

Please enter your comment!
Please enter your name here