ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ

0

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

ജ​നാ​ധി​പ​ത്യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്ത് പു​രോ​ഗ​തി ആ​ഗ്ര​ഹി​ക്കു​ന്ന ശ്രീ​ല​ങ്ക​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ തു​ട​ര്‍​ന്നും പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ഹൈ​ക്ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. അന്‍റോ​നോ​വ്-32 സൈ​നി​ക വി​മാ​ന​ത്തി​ല്‍ ഭാ​ര്യ​യ്ക്കും അം​ഗ​ര​ക്ഷ​ക​ര്‍​ക്കു​മൊ​പ്പ​മാ​ണ് ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡന്‍റ് രാ​ജ്യം വി​ട്ട​ത്. അ​യ​ല്‍​രാ​ജ്യ​മാ​യ മാ​ലി​ദ്വീ​പി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം പോ​യ​ത്.

ഇ​ന്ന് രാ​ജി വ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ജി കൈ​മാ​റാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് രാ​ജ്യം വി​ട്ട​ത്. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ജ്യം വി​ട്ട​ശേ​ഷം രാ​ജി കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here