പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ച സാഹചര്യത്തില്‍ പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ ക​ടി ഏ​ല്‍​ക്കു​ന്ന​ത് കു​റ​ച്ചു കൊ​ണ്ടു​വ​രാ​നും പേ​വി​ഷ​ബാ​ധ മൂ​ല​മു​ള്ള മ​ര​ണം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​റ്റ​വും നി​ര്‍​ണാ​യ​കം കൃ​ത്യ സ​മ​യ​ത്ത് സ്വീ​ക​രി​ക്കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ ആ​ണെ​ന്ന​തി​ന് ശ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ് എ​ല്ലാ​വ​രും ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

നാ​യ​യോ, പൂ​ച്ച​യോ മ​റ്റേ​തെ​ങ്കി​ലും മൃ​ഗ​ങ്ങ​ളോ ക​ടി​ക്കു​ക​യോ മാ​ന്തു​ക​യോ ചെ​യ്താ​ല്‍ മു​റി​വ് സാ​ര​മു​ള്ള​ത​ല്ലെ​ങ്കി​ല്‍ കൂ​ടി അ​വ​ഗ​ണി​ക്ക​രു​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ​യും ചി​കി​ത്സ​യും വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ എ​ല്ലാ​വ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

പ്ര​ഥ​മ ശു​ശ്രൂ​ഷ

ആ​ദ്യ​മാ​യി ക​ടി​യേ​റ്റ ഭാ​ഗം എ​ത്ര​യും വേ​ഗം സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് 15 മി​നി​റ്റോ​ളം ന​ന്നാ​യി ക​ഴു​കു​ക. മൃ​ഗ​ത്തി​ന്‍റെ ഉ​മി​നീ​രി​ല്‍ നി​ന്നോ ശ​രീ​ര​ത്തി​ല്‍ നി​ന്നോ മു​റി​വേ​റ്റ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന വൈ​റ​സി​നെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ സോ​പ്പി​ന് ക​ഴി​യും. അ​തി​നു​ശേ​ഷം അ​യ​ഡി​ന്‍ ക​ല​ര്‍​ന്ന ആ​ന്‍റി​സെ​പ്റ്റി​ക് ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ടാ​വു​ന്ന​താ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും മു​റി​വി​ന് പു​റ​ത്ത് മ​റ്റ് വ​സ്തു​ക്ക​ള്‍ ചൂ​ടാ​ക്കി വ​യ്ക്കു​ക​യോ മ​റ്റ് ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ടു​ക​യോ ചെ​യ്യ​രു​ത്. ക​ടി​യേ​റ്റ​യാ​ളി​നെ പ​റ​ഞ്ഞ് പേ​ടി​പ്പി​ക്ക​രു​ത്. ആ​ശ്വാ​സ​മേ​കി എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക.

ചി​കി​ത്സ

മൃ​ഗ​ങ്ങ​ള്‍ ക​ടി​ച്ചാ​ല്‍ ചെ​റി​യ പോ​റ​ലാ​ണെ​ങ്കി​ല്‍ പോ​ലും പ്ര​ഥ​മ ശു​ശൂ​ഷ​യ്ക്ക് ശേ​ഷം എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം. മു​റി​വി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് ആ​ന്‍റി റാ​ബി​സ് വാ​ക്‌​സി​ന്‍ (ഐ​ഡി​ആ​ര്‍​വി), ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ എ​ന്നീ ചി​കി​ത്സ​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ഐ​ഡി​ആ​ര്‍​വി എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് 573 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​ഡി​ആ​ര്‍​വി​യും 43 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​നും ല​ഭ്യ​മാ​ണ്.

പ്ര​തി​രോ​ധം

നാ​യ​ക​ള്‍ മ​നു​ഷ്യ​രു​മാ​യി വ​ള​രെ ഇ​ണ​ങ്ങി ജീ​വി​ക്കു​മെ​ങ്കി​ലും, അ​വ​യെ ഭ​യ​പ്പെ​ടു​ത്തു​ക​യോ, ദേ​ഷ്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്താ​ല്‍ ക​ടി​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ്ര​ത്യേ​കി​ച്ച് മൃ​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ഉ​റ​ങ്ങു​ക, രോ​ഗാ​വ​സ്ഥ​യി​ലാ​കു​ക, കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ക എ​ന്നീ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് അ​ക്ര​മ​ണ സ്വ​ഭാ​വം കൂ​ട്ടാ​നി​ട​യാ​കും. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും അ​ക​ലം പാ​ലി​ക്കു​ക.

തെ​രു​വ് നാ​യ​ക​ളു​ടെ സ​മീ​പ​ത്തു​കൂ​ടി ന​ട​ക്കു​ന്ന​ത് വ​ള​രെ ശ്ര​ദ്ധി​ക്ക​ണം. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. തെ​രു​വ് നാ​യ്ക്ക​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, പ്ര​ജ​ന​ന നി​യ​ന്ത്ര​ണം, സം​ര​ക്ഷ​ണം എ​ന്നി​വ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here