ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

0

ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോൾ കൊടികുത്തിമലയിൽ താമസിക്കുന്ന കളപ്പുരക്കൽ വീട്ടിൽ ഷാഹുൽ(35), നൊച്ചിമ എൻ.ഏ.ഡി ചാലയിൽ വീട്ടിൽ സുനീർ (23), തൃക്കാക്കര ഞാലകം തിണ്ടിക്കൽ വീട്ടിൽ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ കല്ലിടം പുരയിൽ മുഹമ്മദ് അൽത്താഫ് (36) മാർക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ടർക്കിഷ് മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തിൽ സംഘം ഹോട്ടലുടമയുമായി തർക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്. സിയാദിന്‍റെ പേരിൽ പത്തോളം കേസുകളുണ്ട്. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ.അനിൽകുമാർ എസ്.ഐമാരായ അബ്ദുൾ റൗഫ്, സുധീർ കുമാർ എ.എസ്.ഐമാരായ പി.കെ രവി , ഫാസില ബീവി എസ്.സി.പി.ഒ മാരായ കെ.കെ.രാജേഷ്, കെ.ബി സജീവ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ്, പി.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ 1
ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ 2
ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ 3

LEAVE A REPLY

Please enter your comment!
Please enter your name here