കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

0

നിലമ്പൂർ: കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ് ആണ് വിജിലൻസ് പിടിയിസലായത്. ഇയാളുടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി) പിടിയിലായി. വിജിലൻസ് മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്‌പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിവൈഎസ്‌പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്. വഴിക്കടവ് ചെക്ക് പോസ്റ്റിൽ മൂന്ന് ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രാവിലെ ഏഴിനാണ് സംഭവം. വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.

ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്‌പി, എസ്‌ഐമാരായ പി.മോഹൻദാസ്, പി.പി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here