പ്രവാചകനിന്ദ പരാമര്‍ശങ്ങള്‍;പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ്

0

ലക്‌നൗ: പ്രവാചകനിന്ദ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് വളരെ ശക്തമായൊരു മുന്നിയിപ്പ് നല്‍കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വെളളിയാഴ്ച്ച അരങ്ങേറിയ അക്രമ പശ്ചാത്തലത്തിലാണ് പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ്. സംഭവത്തില്‍ ഉത്തര്‍പ്രദേശി വിവിധ മേഖലകളില്‍ നിന്നായി 255 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപകാരികളെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നേരിടുമെന്നു യേവഗി ആദിനാഥ് മുന്നറിയിപ്പ് നല്‍കി.

സഹാറന്‍പുരില്‍ 2 പ്രതികളുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തി. ഈ മാസം 3 ന് കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളില്‍ മു
മുഖ്യ പ്രതിയായ വ്യക്തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. എല്ലാ വെള്ളിയാഴ്ചയ്ക്കും ശേഷം ഒരു ശനിയുണ്ടെന്ന് കെട്ടിടം തകര്‍ക്കുന്ന ബുള്‍ഡോസറിന്റെ ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. കലാപങ്ങള്‍ക്കു പിന്നില്‍ ചില രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇനിയും ഇത് അനുവദിക്കാനാകില്ല. ബിജെപിയുടെ പ്രവര്‍ത്തികള്‍ സാധാരണക്കാര്‍ എന്തിനു ബുദ്ധിമുട്ടണം’- മമത ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here