തെരുവിൽ സഹായം അഭ്യർഥിച്ചെത്തിയ ആൺകുട്ടിയുടെ കവിളിൽ സ്‌നേഹത്തോടെ പിടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്

0

തെരുവിൽ സഹായം അഭ്യർഥിച്ചെത്തിയ ആൺകുട്ടിയുടെ കവിളിൽ സ്‌നേഹത്തോടെ പിടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 
ബംഗ്ലാദേശിലെ ട്രാഫിക് സിഗ്നലിനു സമീപം ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്ക് വന്ന ആൺകുട്ടിയുടെ കവിളിൽ പിടിച്ചത്.‌ ഡോ. അജയിത പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വൈറലായത്. കുട്ടിയുടെ കണ്ണിലെ കരട് എടുത്ത് മാറ്റുന്നതിനായി സഹായിക്കുകയാണ് യുവതി ചെയ്യുന്നത്.
കുട്ടിയെ ചേർത്തു പിടിക്കുന്ന യുവതി കണ്ണിൽ ഊതുന്നത് വീഡിയോയിൽ കാണാം. പിന്നീട് അവന്റെ കവിളിൽ പിടിക്കുകയും കുട്ടിയ്ക്ക് പണം നൽകുകയും ചെയ്തു. ‘അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല…’- എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. യുവതിയെ അഭിനന്ദിച്ച് കൊണ്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here