ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസിനെ കണ്ടെത്താൻ നടത്തിവരുന്ന തിരച്ചിൽ 4-ാം ദിവസത്തിലേയ്ക്ക്

0

അടിമാലി: ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെ കണ്ടെത്താൻ നടത്തിവരുന്ന തിരച്ചിൽ 4-ാം ദിവസത്തിലേയ്ക്ക്. മഴയും പുഴയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ കൊടും തണുപ്പും അവഗണിച്ചാണ് ഫയർഫോഴ്സിലെ നീന്തൽ വിദഗ്ധരും നാട്ടുകാരുമടങ്ങുന്ന സംഘം നടത്തിവരുന്നത്. ഇതിനകം പുഴയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിക്കഴിഞ്ഞു.

അപകട സാധ്യത തിരച്ചറിഞ്ഞ് എല്ലാ വിധ സുരക്ഷ മുൻകരുതലുമായിട്ടാണ് ഇവർ പുഴയിൽ ഇറങ്ങുന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ദുരന്തം.ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.തുടർന്ന ഫയർഫോഴ്സും പൊലീസും തിരച്ചിലിൽ പങ്കാളികളായി.

ആനക്കുളത്തുനിന്നും 300 മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന റിസോർട്ടിൽ താമസത്തിനെത്തിയ 9 അംഗസംഘത്തിലെ അംഗമായിരുന്നു ക്രാസിൻ.റിസോർട്ടിന് സമീപത്തുകൂടിയാണ് പുഴ ഒഴുകുന്നത്.ക്രാസിൻ ഉൾപ്പെടെ 3 പേരാണ് കുളിക്കാൻ ഇറങ്ങിയത്.ക്രാസിൻ പുഴയുടെ മധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടിരുന്നു.തിരിച്ചെത്താൻ വൈകിയതോടെയാണ് സുഹൃത്തുക്കൾ തിരച്ചിൽ ആരംഭിച്ചത്.

കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് പരിസരത്തുണ്ടായിരുന്നവർ വിവരം അറിയുന്നത്. തുടർന്ന് റിസോർട്ട് ജീവനക്കാരും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഉടൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ദുരന്തം അറിഞ്ഞ് ശനിയാഴ്ച തന്നെ ക്രാസിന്റെ അടുത്ത ബന്ധുക്കൾ ആനക്കുളത്ത് എത്തിയിരുന്നു. തിരച്ചിലിറങ്ങുന്നവർ ശുഭവാർത്തയുമായി മടങ്ങിവരണമെന്ന എന്ന പ്രാർത്ഥനയുമായി ഇവർ പുഴയുടെ തീരത്ത് കാത്തിരിപ്പ് തുടരുകയാണ്. ഈ പുഴയിൽ സമീപകാലത്ത് 2 യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here