ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്

0

 
ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് സോളമന്റെ തേനീച്ചകൾ എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ ദർശനയ്ക്കും നായകനായ ശംഭുവിനും ഒപ്പമുള്ള ചിത്രം ലാൽ ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. രസകരമായ കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പോസ്റ്റിന് താഴെ വന്ന കമന്റിന് ലാൽ ജോസ് നൽകിയ മറുപടിയാണ്. 

 ‘‘മ്മടെ രണ്ട് തേനീച്ചകളാ ഈ ചിരിച്ചോണ്ട് നിക്കുന്നേ… (നിയമപ്രകാരമുളള മുന്നറിയിപ്പ് : ചിരി കണ്ട് അധികം അടുക്കണ്ട..തേനീച്ചയാണ് …ചെലപ്പോ കുത്തും കിട്ടും)!’’- എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. അതിനു പിന്നാലെ ‘അല്ല സാർ…. ങ്ങക്ക് ഇത്ര തൊലിക്കട്ടിയോ ഈ തേനീച്ചകളെ ഇങ്ങിനെ ചേർത്തു നിർത്താൻ?’’ എന്ന കമന്റുമായി ഒരു ആരാധകൻ എത്തി. ഇതിനാണ് ലാൽ ജോസ്  രസകരമായി മറുപടി നൽകിയത്. ‘‘മ്മട പണിയതല്ലേ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ശംഭുവിനും ദർശനയ്ക്കുമൊപ്പം റിയാലിറ്റി ഷോ മത്സരാർത്ഥികളായിരുന്നു ആഡിസ്, വിൻസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ജോജു ജോർജും ചിത്രത്തിലെത്തുന്നുണ്ട്. പിജി പ്ര​ഗീഷാണ് തിരക്കഥ ഒരുക്കുന്നത്. വിദ്യാസാ​ഗറിന്റേതാണ് സം​ഗീതം.  എൽ.ജെ ഫിലിംസിന്റെ ബാനറിൽ ഡോ.ഇക്ബാൽ കുറ്റിപ്പുറവും മോഹനൻ നമ്പ്യാരുമാണ് നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here