പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം

0

മഹോബ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരമര്‍ദ്ദനം. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനാണ് വീട്ടുകാര്‍ റോഡിലൂടെ വഴിച്ചിഴച്ച് മര്‍ദ്ദിച്ചത്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക ജന്മം നല്‍കിയതിലും ഒരു ആണ്‍കുഞ്ഞ് ജനിക്കാതിരുന്നതിലും ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു.

രണ്ടാമത്തെ പെണ്‍കുഞ്ഞും ജനിച്ച ശേഷമാണ് പീഡനം കൂടിയത്. ഭര്‍തൃവീട്ടുകാര്‍ പലപ്പോഴും ഭക്ഷണം പോലും നിഷേധിച്ചു. ഇതോടെ ജീവിക്കാന്‍ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയായെന്നും അവര്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യം സമീപത്തുള്ള കെട്ടിടത്തില്‍ നിന്നുള്ള ഒരാളാണ് മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടത്. യുവതിയെ രണ്ട് സ്ത്രീകള്‍ റോഡിലൂടെ വലിച്ചിഴക്കുന്നതും അസഭ്യം പറഞ്ഞ് തൊഴിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനം നിര്‍ത്താന്‍ അവര്‍ കരഞ്ഞുകൊണ്ട് യാചിക്കുന്നുമുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഹോബ എസ്.പി സുധാ സിംഗ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here