അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസർക്കാർ നിരോധിച്ചു

0

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസർക്കാർ നിരോധിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത പത്ത് പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുന്ന സാഹചര്യത്തിലാണ് കേന്ദ്രം നടപടിയുമായി രംഗത്തെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച വസ്തുതകള്‍ ഉറപ്പാക്കുന്നതിന് 8799711259 എന്ന വാട്ട്സ്ആപ്പ് നമ്പറും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here