അന്തരിച്ച ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ

0

 
അന്തരിച്ച ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. 15 വർഷം മുൻപ് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കണ്ടപ്പോഴുള്ള അനുഭവമാണ് വേണുഗോപാൽ പങ്കുവച്ചത്. കുക്കുമ്പർ പോലെ കൂളായിരുന്നു കെകെയുടെ പാട്ട് എന്നാണ് അദ്ദേഹം കുറിച്ചത്. കെകെയുടെ മലയാളത്തിലുണ്ടായിരുന്നു തൃശൂർശൈലിയേക്കുറിച്ചും പറയുന്നുണ്ട്. കെകെയുടെ പാട്ടുകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നും അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമെന്നും വേണുഗോപാൽ കുറിച്ചു. 

വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

15 വർഷങ്ങള്‍ക്കു മുൻപ് ചെന്നൈയിൽ വച്ചാണ് കെകെയെ പരിചയപ്പെടുന്നത്. അദ്ദേഹം പരസ്യ ജിംഗിളുകൾ പാടുന്നതു കേൾക്കാനായി അന്ന് ഞാൻ അവിടെ കാത്തിരുന്നു. കുക്കുമ്പർ പോലെ കൂളായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഉയർന്നതും താഴ്ന്നതുമായ സ്വരത്തിൽ പാടാനും മൂന്ന് വ്യത്യസ്ത തരത്തിലുള്ള ശബ്ദത്തിൽ പാടാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ആദ്യം കെകെയുടെ സംഗീതത്തിലും പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ഞാൻ ആകൃഷ്ടനായി. വളരെ ലാളിത്യം നിറഞ്ഞയാളായിരുന്നു കെകെ. അദ്ദേഹത്തിന്റെ മലയാള ഉച്ചാരണത്തിൽ തൃശൂർശൈലി പ്രകടമായിരുന്നു. പെപ്പി നമ്പറുകളിൽ തുടങ്ങി ഹൃദയസ്പർശിയായ പ്രണയഗാനങ്ങളിലൂടെ വരെ കെകെ തന്റെ ആരാധകരിൽ ആനന്ദത്തിന്റെ ആവേശമുയർത്തി. പാട്ടുപോലെ തന്നെ മായാജാലമായിരുന്നു അദ്ദേഹവും. ടഡപ് തഡപ്, ദസ് ബഹനെ, തുനെ മാരി എന്‍ട്രിയന്‍ എന്നീ ബോളിവുഡ് പാട്ടുകളും ഉയിരിന്നുയിരേ, നിനയ്ത് നിനയ്തു പാര്‍ത്തേന്‍, കാതല്‍ വളര്‍ദേന്‍ തുടങ്ങിയ തമിഴ് പാട്ടുകളും എനിക്ക് ഏറെ ഇഷ്ടമാണ്. സിനിമാ ​ഗാനങ്ങളേക്കാൾ അദ്ദേഹത്തിന്റെ 3500ലധികം പരസ്യ ജിംഗിളുകൾ ആ ശബ്ദത്തിന്റെ ജീവനുള്ള സാക്ഷ്യമായി നിലകൊള്ളുന്നു. വലിയ ശബദ്മുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം വ്യത്യസ്തനാണ്.  കെകെ, നിങ്ങളെ ഒരുപാട് മിസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here