ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യു, കേരളത്തെ അറിയാം; വെര്‍ച്വല്‍ ട്രാവല്‍ ഗൈഡുമായി ടൂറിസം വകുപ്പ് 

0

കൊച്ചി:  ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇനി കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. വിനോദസഞ്ചാര വകുപ്പ് അവതരിപ്പിക്കുന്ന വെര്‍ച്വല്‍ ട്രാവല്‍ ഗൈഡിന്‍റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയത്. 

ആദ്യഘട്ടമായി ഫോര്‍ട്ട് കൊച്ചിയിലാണ് വെര്‍ച്വല്‍ ട്രാവല്‍ ഗൈഡ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചിയിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി സഞ്ചാരികളെത്തുന്ന എല്ലായിടങ്ങളിലും ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. 

തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍റ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ദൂരം, വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ പ്രവര്‍ത്തന സമയം, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങളും ടൂര്‍ പാക്കേജുകള്‍, ഓരോ പ്രദേശങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, വീഡിയോകളും ചിത്രങ്ങളും തുടങ്ങിയവയും വെര്‍ച്വല്‍ ട്രാവല്‍ ഗൈഡിന്‍റെ സഹായത്തോടെ മനസിലാക്കാന്‍ സാധിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here