ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല- ഭൂതല ആണവ പോര്‍മുന വാഹകശേഷിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി രണ്ടിന്റെ പരീക്ഷണം വിജയകരം

0

 
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല- ഭൂതല ആണവ പോര്‍മുന വാഹകശേഷിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി രണ്ടിന്റെ പരീക്ഷണം വിജയകരം. ഒഡീഷ തീരത്തെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ബുധനാഴ്ച രാത്രിയാണ്  പൃഥ്വി രണ്ട് പരീക്ഷിച്ചത്.

350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി രണ്ട്. കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. പത്തുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് രാത്രിസമയത്ത് മിസൈല്‍ പരീക്ഷണം നടത്തുന്നത്. ജൂണ്‍ ആറില്‍ നാലായിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി നാല് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.

ആയിരം കിലോ ഭാരമുള്ള പോര്‍മുന വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി രണ്ട് മിസൈല്‍. ല്വിക്വിഡ് പ്രൊപ്പല്‍ഷന്‍ ഇരട്ട എഞ്ചിനുകളാണ് ഇതിന് കരുത്തുപകരുന്നത്. അത്യാധുനിക മിസൈല്‍ സേനയുടെ ഭാഗമാക്കാന്‍ പര്യാപ്തമാണെന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here