സരിത്തിനെ കൊണ്ടുപോയത് വിജിലൻസ് ആണെന്ന് പ്രാഥമിക വിവരം

0

പാലക്കാട്: സരിത്തിനെ കൊണ്ടുപോയത് വിജിലൻസ് ആണെന്ന് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതെല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.താൻ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയെന്ന് ആരോപിച്ചാണ് സ്വപ്‌ന സുരേഷ് വീണ്ടും രംഗത്തെത്തിയത്.

തന്റെ സഹായിയെ തട്ടിക്കൊണ്ടു പോയെന്ന് വെളിപ്പെടുത്തി സ്വപ്‌ന രംഗത്തെത്തി. രാവിലെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന ആരോപിക്കുന്നത്.
വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാൻ സത്യം വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. മഫ്ത്തിയിൽ എത്തിയ പൊലീസ് സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാൽ ഇതാണോ കേരളത്തിൽ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേ കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു. എല്ലാക്കാര്യങ്ങളും രഹസ്യമൊഴിയിലുണ്ട്. ഇനിയും ഏറെ പറയാനുണ്ട്. എന്നാൽ രഹസ്യമൊഴി ആയതിനാൽ കൂടുതൽ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തൽ പ്രതിച്ഛായ ഉണ്ടാക്കാനല്ല. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്റെ കഞ്ഞിയിൽ പാറ്റയിടരുതെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. ഈ വാർത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലും ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ ആരോപണം സ്വപ്ന ആവർത്തിച്ചു. കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അതിന്റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ആര് മുഖ്യമന്ത്രി ആയാലും തനിക്ക് പ്രശ്നമില്ല. വ്യക്തിപരമായി തനിക്കൊന്നും നേടാനില്ല. വ്യക്തികൾ എന്ന നിലയിലാണ് ഇവർക്കെതിരെയുള്ള കാര്യങ്ങൾ പറയുന്നത്. തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിനായി ഉപയോഗിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു.

തനിക്ക് ഇപ്പോഴും ഭീഷണിയുണ്ട്. അതിനാലാണ് രഹസ്യമൊഴി നൽകിയത്. തനിക്ക് ജോലി തന്ന സ്ഥാപനത്തിനും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ ഭാര്യയും മകളുമടക്കം ഇപ്പോഴും സുരക്ഷിതമായി എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് ജീവിക്കുകയാണ്. താൻ മാത്രമാണ് പ്രശ്നം നേരിടുന്നത്. തനിക്ക് വ്യക്തിപരമായ ഒരു അജൻഡയുമില്ല. തന്നെ ജീവിക്കാൻ അനുവദിക്കൂവെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.

സോളാർ കേസിലെ പ്രതി സരിതയെ അറിയില്ല. അവരെ ജയിലിൽ വെച്ചു കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടില്ല. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. സരിതയുമായി ഒരു ബന്ധവുമില്ല. തന്നെ ജീവിക്കാൻ അനുവദിക്കണം. പിണറായിയുടെ മകളെയോ ഭാര്യയെയോ പുകമറയിൽ നിർത്താൻ ആഗ്രഹമില്ല. പക്ഷെ നിവൃത്തിയില്ല. കോടതി അനുവാദമില്ലാത്തതിനാൽ തത്കാലം കൂടുതൽ പറയില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ഇപ്പോൾ പറഞ്ഞതെല്ലാം വളരെ ചെറുതാണ്. ഇനിയുമേറെ പറയാനുണ്ട്. കോടതി നിർദേശമുള്ളതിനാൽ കൂടുതൽ പറയുന്നില്ല. ജയിൽ ഡിഐജി അജയകുമാർ ജയിലിൽ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. പി സി ജോർജിനെ വ്യക്തിപരമായി അറിയില്ല. താൻ എഴുതിക്കൊടുത്ത എന്തെങ്കിലും പി സി ജോർജിന്റെ കൈവശം ഉണ്ടെങ്കിൽ അദ്ദേഹം വെളിപ്പെടുത്തട്ടെയെന്നും സ്വപ്ന സുരേഷ് വെല്ലുവിളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here