മലയാളി ബോളിവുഡ്‌ ഗായകന്‍ കെ.കെയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പശ്‌ചിമബംഗാളില്‍ രാഷ്‌ട്രീയപ്പോര്‌

0

മലയാളി ബോളിവുഡ്‌ ഗായകന്‍ കെ.കെയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പശ്‌ചിമബംഗാളില്‍ രാഷ്‌ട്രീയപ്പോര്‌. ഗായകന്റെ അന്ത്യം സംഭവിച്ച വേദിയെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും മമത ബാനര്‍ജി സര്‍ക്കാരിനെതിരേ രംഗത്തുവന്നു. എന്നാല്‍, പ്രതിപക്ഷം രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്തുകയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരോപിച്ചു.
കെ.കെയുടെ സംഗീതപരിപാടി നടന്ന വേദിയിലെ സുരക്ഷാവീഴ്‌ചയെക്കുറിച്ചു നിഷ്‌പക്ഷ അന്വേഷണം വേണമെന്നു ബി.ജെ.പി. സംസ്‌ഥാനവക്‌താവ്‌ സാമിക്‌ ഭട്ടാചാര്യ ആവശ്യപ്പെട്ടു. 3000 പേര്‍ക്ക്‌ ഇരിക്കാവുന്ന സദസില്‍ 7000 പേരാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികൃതരുടെ വീഴ്‌ച അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്‌ സംസ്‌ഥാനാധ്യക്ഷനും ലോക്‌സഭയിലെ കക്ഷിനേതാവുമായ അധീര്‍ രഞ്‌ജന്‍ ചൗധരിയും ആവശ്യപ്പെട്ടു. നിര്‍ഭാഗ്യകരമായ സംഭവത്തെച്ചൊല്ലിയുള്ള “കഴുകന്‍ രാഷ്‌ട്രീയം” ബി.ജെ.പി. അവസാനിപ്പിക്കണമെന്നു തൃണമൂല്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ്‌ തിരിച്ചടിച്ചു. കെ.കെയെ ബി.ജെ.പി. നേതാവായി ചിത്രീകരിച്ചാലും അത്ഭുതപ്പെടാനില്ലെന്ന്‌ അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here