ഭാവനയ്‌ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ

0

തിരുവനന്തപുരം: നടി ഭാവനയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു താരത്തിന് ആശംസകൾ അറിയിച്ചത്. താൻ കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

ഭാവനയ്‌ക്കെപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജുവിന്റെ ആശംസ. ചിത്രം ഒരു പക്ഷേ അൽപ്പം മങ്ങിയതാകാം. എന്നാൽ വികാരങ്ങൾ യഥാർത്ഥമാണ്. ഭാവനയ്‌ക്ക് ജന്മദിനാശംസകൾ. തനിക്ക് അറിയാവുന്നതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് നീ. ഐ ലവ് യു. ഞാൻ എത്രത്തോളം നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമെന്ന് എനിക്കറിയാം.- മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജുവിന് പുറമേ രമ്യ നമ്പീശൻ, ഗായിക സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ ഭാവനയ്‌ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഭാവന കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here