മാത്യു കുഴല്‍നാടനെതിരേ കടുത്ത വിമര്‍ശനവുമായി എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍

0

നിയമസഭയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരേ കടുത്ത വിമര്‍ശനവുമായി എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

“ഇ​വ​ൻ എ​വി​ടേ നി​ന്ന് വ​ന്നു. എ​ന്തും പ​റ​യാ​ൻ ഉ​ള്ള വേ​ദി അ​ല്ല നി​യ​മ​സ​ഭ, മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കു​ന്നു, കു​ഴ​ൽ​നാ​ട​ന് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ല്ല ന​ല്ലോ​ണം അ​റി​യ​ണം എ​ങ്കി​ൽ അ​ടു​ത്ത് പോ​യി നോ​ക്ക​ണം ഇ​രു​മ്പ് അ​ല്ല, ഉ​രു​ക്ക് ആ​ണ് മു​ഖ്യ​മ​ന്ത്രി’ ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ത​ന്നെ ക​രു​ത്ത​ൻ ആ​യ മു​ഖ്യ​മ​ന്ത്രി ആ​ണ് പി​ണ​റാ​യി. മാ​തൃ​ക ആ​ക്കാ​ൻ പ​റ്റു​ന്ന ഒ​രേ ഒ​രു സം​സ്ഥാ​നം എ​ന്ന് നീ​തി ആ​യോ​ഗ് പോ​ലും പ​റ​ഞ്ഞു. അ​ങ്ങി​നെ കേ​ര​ളം വി​ക​സി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ ത​ക​ർ​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണ​ങ്ങ​ളെ​ന്നും ഇ ​പി ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here