കൊച്ചിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു

0

കൊച്ചി: കൊച്ചിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. പള്ളുരുത്തി കടയഭാഗം സ്വദേശി സരസ്വതി(61) ആണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ ഭർത്താവ് ധർമ്മൻ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ ജയൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

പ്രതികാര കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മണിയോടെയായിരുന്നു സംഭവം. സരസ്വതി താമസിച്ചിരുന്ന വ്യാസപുരം കോളനിയിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. സരസ്വതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിലാണ്. ജയൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ധർമ്മന്റെയും സരസ്വതിയുടെ മകനായ മധു. തന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. 2014ൽ ആണ് ജയന്റെ ഭാര്യ കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മധു ജയിലിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here