തനിക്ക് കോവിഡ് ബാധിച്ചതായി മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: തനിക്ക് കോവിഡ് ബാധിച്ചതായി മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പനിയുണ്ട‌ായിരുന്നുവെന്നും രണ്ട് തവണ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലമെന്നും മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്നും ന​ട​ത്തി. നെ​ഗ​റ്റീ​വ് ആ​ണ് ഫ​ലം. ഡെ​ങ്കി​യും നെ​ഗ​റ്റീ​വാ​ണ്. വൈ​റ​ൽ പ​നി​യാ​ണെ​ന്നും വി​ശ്ര​മം വേ​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. അ​നേ​കം പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും വി​ളി​ക്കു​ക​യും രോ​ഗ​വി​വ​രം തി​ര​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും മ​ന്ത്രി ന​ന്ദി​യും അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here