മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

0

 
ആലപ്പുഴ: മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നു ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കാക്കാഴം മുറിയിൽ പുതുശ്ശേരിൽ വീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം മുറിയിൽ കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം വച്ചാണ് ഇരുവരേയും പിടികൂടിയത്. ഇരുവരേയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here