മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ

0

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ . മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ് മട്ടന്നൂര്‍ യുപി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ഫര്‍സീന്‍ മജീദ് ഇനി സ്‌കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഭീഷണിമുഴക്കി.

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ന്‍ വ​രു​ന്ന​വ​രെ തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നും പ്ര​തി​രോ​ധി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഷാ​ജ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ന​വീ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ല്‍, എ​യ​ര്‍ ക്രാ​ഫ്റ്റ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന അ​തി​ക്ര​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here