ഉത്തർപ്രദേശ് സർക്കാർ ഭരണഘടനയെ അപഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള 12 പേർ സുപ്രീം കോടതിക്ക് കത്തയച്ചു

0

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് സർക്കാർ ഭരണഘടനയെ അപഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള 12 പേർ സുപ്രീം കോടതിക്ക് കത്തയച്ചു. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇവർ കത്തിൽ വ്യക്തമാക്കി. കോടതി സ്വമേധയാ വിഷയത്തിൽ ഇടപെടണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു.

യാതൊരു മുന്നറിയിപ്പോ നോട്ടിസോ നൽകാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചവരുടെ വീട് ഇടിച്ചുനിരത്തിയത്. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രാജ്യത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം പ്രവർത്തികൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവാദം നൽകുന്നത് പ്രതിഷേധക്കാരെ പൊലീസ് പീഡിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കത്തിൽ പറയുന്നു.

സുപ്രീം കോടതി ജഡ്ജിമാരായ ബി.സുദർശൻ റെഡ്ഡി, വി.ഗോപാല ഗൗഡ, എ.കെ.ഗാംഗുലി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ജഡ്ജിമാരും അഭിഭാഷകരുമാണ് കത്ത് നൽകിയത്. പ്രവാചകനെതിരെയുണ്ടായ പരാമർശത്തെത്തുടർന്ന് പ്രതിഷേധിച്ചവരുടെ വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. പ്രതിഷേധം സംഘടിപ്പിച്ച ജാവേദ് അഹ്മദ് ഉൾപ്പെടെയുള്ളവരുടെ വീടുകൾ പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിറ്റിയും പൊലീസും ചേർന്ന് ഇടിച്ചുനിരത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here