സംസ്ഥാനത്ത് വീണ്ടും ഒരു ചെള്ള് പനി മരണം കൂടി

0

സംസ്ഥാനത്ത് വീണ്ടും ഒരു ചെള്ള് പനി മരണം കൂടി . തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് ചെള്ള് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറിനാണ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് പത്തിന് മെഡിക്കല്‍ കോളജില്‍ സുബിതയെ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഈയാഴ്ച ചെള്ള് പനി മൂലം തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. വര്‍ക്കല സ്വദേശിയായ അശ്വതി (15)യാണ് മൂന്ന് ദിവസം മുന്‍പ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here