വധഭീഷണിക്കോ അധിക്ഷേപങ്ങൾക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് ഉറച്ച നിലപാടിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും

0

കൊച്ചി: വധഭീഷണിക്കോ അധിക്ഷേപങ്ങൾക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് ഉറച്ച നിലപാടിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും. ഇരുവരെയും വീട്ടുകാർ അകറ്റിയെങ്കിലും കോടതി ഒരുമിപ്പിച്ചതിന്റെ ആശ്വാസമുണ്ട് ഇരുവർക്കും. ഒന്നരവർഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗൂഗിളിലും യു ട്യൂബിലും ഗവേഷണത്തിലായിരുന്നു ആദില. മനുഷ്യാവകാശപ്രവർത്തക ധന്യയാണ് എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത്.

പഠനകാലത്തു തന്നെ സ്‌പോക്കൺ ഇംഗ്ളീഷ് ക്ളാസു നടത്തി ഇരുവരും പണം സമ്പാദിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനത്തിൽ ജോലി ലഭിച്ചിട്ടുണ്ട്. ആധാറുൾപ്പെടെ രേഖകൾ വീട്ടുകാരുടെ കൈവശമാണ്. അത് ലഭിച്ചാലുടൻ നാടുവിടും. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും പറഞ്ഞു.
ഇരുവരുടെയും പ്രണയ കഥ ഇങ്ങനെ..
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗാനുരാഗിയായ യുവതിയുടെ കഴിഞ്ഞ ദിവസമാണ് രം​ഗത്ത് വന്നത്. ആലുവയിൽ താമസിക്കാൻ എത്തിയ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാതായെന്നും പരാതിയിൽ പറയുന്നു. ആലുവ സ്വദേശി ആദില നസ്രീനാണ് പൊലീസിനെ സമീപിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. യാഥാസ്ഥിക കാഴ്പ്പാടുകളെ മാറ്റി നിർത്തിയാൽ ആരുടെയും കണ്ണ് നനയിക്കുന്നതാണ് ആദിലയുടെ പ്രണയകഥ.
സൗദിയിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദിലയും നൂറിനും സുഹൃത്തുക്കൾ ആകുന്നത്. പിന്നീട് രണ്ടും പേർക്കും ഇടയിലെ സൗഹൃദം പ്രണയമായി. എന്നാൽ സ്വവർഗാനുരാഗം വീട്ടിലറിഞ്ഞതു മുതൽ എതിർപ്പായി. പരസ്പരം സംസാരിക്കാൻ പോലും അനുവദിക്കാതെ വീട്ടുകാർ ഇരുവരെയും പിരിച്ചു. വീട്ടുകാരോട് ബന്ധം തുടരില്ല എന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം നാട്ടിലെത്തി ഒരു കോളേജിൽ പഠിക്കാൻ ആയിരുന്നു ഇരുവരുടെയും തീരുമാനം. ബന്ധം വീണ്ടും വീട്ടുകാർ അറിഞ്ഞതോടെ ഒരുമിച്ച് പഠിക്കാനുള്ള അവരുടെ തീരുമാനത്തിന് വീട്ടുകാർ തടയിട്ടു. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടർന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലായിരുന്നു ആദിലയും നൂറയും.

ഇരുവർക്കും വീട്ടുകാരിൽ നിന്നും വലിയ പീഡനങ്ങളാണ് ഏറ്റിട്ടുള്ളത്. ഇരുവരെയും ഭീഷണിപ്പെടുത്തുകയും, കൗൺസിലിങ്നു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് മുസ്ലിം സമുദായത്തിന് ചേർന്നതല്ല ഇരുവരും പിരിയണം എന്ന് വീട്ടുകാർ ഇരുവർക്കും മുന്നറിയിപ്പ് നൽകയിരുന്നു. പിതാവ് ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും വീട്ടുകാർ നൂറയെ ഉപദ്രവിക്കുന്നതായാണ് ആദില പറയുന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും തങ്ങൾ ബന്ധം തുടർന്നതായും ആദില പറയുന്നു.

ആലുവ സ്വദേശിനിയായ ആദില നസ്രിനാണ് നിയമസഹായം തേടുന്നത്. തന്നോടൊപ്പം താമസിക്കാനെത്തിയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയെന്നും ഇപ്പോൾ യാതൊരു വിവരവുമില്ലെന്നും ഫാത്തിമയെ കാണാനില്ലെന്നും യുവതി പറയുന്നു. ഫാത്തിമയുടെ പിതാവ് ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും തങ്ങൾ ബന്ധം തുടർന്നതായും ആദില പറയുന്നു.
ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരു ദിവസം താമരശേരിയിൽനിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില പറഞ്ഞു.
കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവൾ പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോൺ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെ കുറിച്ചും എതിർപ്പുകളെ കുറിച്ചും തങ്ങളിരുവരും നേരത്തെ തന്നെ ചിന്തിച്ചിരുന്നതായും ആദില പറഞ്ഞു.
രക്ഷയായത് കോടതി
28ന് ആദില ബിനാനിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 30ന് വൈകിട്ട് ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് നൂറയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഒരുമിച്ചു ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് വീട്ടുകാർ രേഖാമൂലം നൽകിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here