സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

0

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
എന്തിനാണ് ഒരു  ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയത്? പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും വി മുരളീധരന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സ്വപ്നയുടെ മൊഴികളിൽ സംശയം ആണെങ്കിൽ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത് എന്നാണ് വി മുരളീധരന്‍ ചോദിച്ചത്. 
പുനർജനി പദ്ധതിയിൽ നടക്കുന്ന അന്വേഷണമാകും സര്‍ക്കാരിന് പേടി. വിദേശ പൗരനെ ചോദ്യം ചെയ്യാൻ നടപടികളിലേക്ക് പോവുന്നുണ്ട്.  അക്കാര്യത്തിൽ അന്വേഷണം നടക്കും. ആർക്കും സംശയം വേണ്ട. ഇ. ഡി ഉൾപ്പടെ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഒരു അന്വേഷണത്തിലും സംശയമില്ല. ലൈഫ് മിഷൻ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ലോക കേരള സഭയിൽ താന്‍ പങ്കെടുക്കില്ല.

അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കൾക്ക് ഇടയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്മെന്‍റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല എന്നും വി മുരളീധരന്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here