ട്വന്‍റി-ട്വന്‍റി കൺവീനർ സാബു എം. ജേക്കബിന് പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ

0

കൊച്ചി: ട്വന്‍റി-ട്വന്‍റി കൺവീനർ സാബു എം. ജേക്കബിന് പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റർ സാബു എം. ജേക്കബ്. ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി.വി ശ്രീനിജൻ എം.എൽ.എ അടക്കമുള്ളവർ തയ്യാറാകണം. കിറ്റക്സ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി20 സഖ്യത്തിന്‍റെ വോട്ടുവേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണം. എന്തും വിളിച്ചുപറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്‍റി20ക്കെതിരെ നടത്തിയ ആക്രമങ്ങളില്‍ പി.വി.ശ്രീനിജിന്‍ മാപ്പുപറയണം. വോട്ടുമാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തൃക്കാക്കരയില്‍ ആം ആദ്മി പാർട്ടി–ട്വന്‍റി20 സഖ്യത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്‍റേത‌ാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. അവര്‍ക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.സ്വരാജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here