തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വിപണി വിലയിൽ ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.
ഹൈക്കോടതിയുടെ ഉത്തരവ് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. അതിനായുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.