കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി ബന്ധുക്കള്‍

0

കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയിൽ സൈനികൻ ട്രെയിൻ തട്ടി മരിച്ച നിലയില്‍. ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here