പാം ഓയിൽ പ്ലാന്റേഷനിൽ അകപ്പെട്ട 13 അടി നീളമുള്ള രാജവെമ്പാലയെ രക്ഷപ്പെടുത്തി

0

അമരാവതി: പാം ഓയിൽ പ്ലാന്റേഷനിൽ അകപ്പെട്ട 13 അടി നീളമുള്ള രാജവെമ്പാലയെ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഘാട്ട് റോഡിന് സമീപമുള്ള പ്ലാന്റേഷനിൽ നിന്നാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.

പ്ലാന്റിന് സമീപം ഒരു കർഷകനാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ വെങ്കിടേഷ് എന്ന പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. അദ്ദേഹമെത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 13 അടി നീളമുള്ള വമ്പൻ രാജവെമ്പാലയെ രക്ഷപ്പെടുത്തിയത്.

തുടർന്ന് വണ്ടലാമമിടി വനമേഖലയിൽ പാമ്പിനെ തുറന്നുവിട്ടു. നീളമേറിയ രാജവെമ്പാലയെ വെങ്കിടേഷ് കൈകളിൽ പിടിച്ച് നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here