സിനിമാ സ്റ്റൈലിൽ വാളയാർ ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ പിന്തുടർന്ന് പിടിച്ച് എക്സൈസ്

0

പാലക്കാട്: സിനിമാ സ്റ്റൈലിൽ വാളയാർ ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ പിന്തുടർന്ന് പിടിച്ച് എക്സൈസ്. ഇയാളുടെ കാറിൽ നിന്നും കഞ്ചാവും കണ്ടെടുത്തു. കണ്ടെയ്നർ സാബു, റോജസ് എന്നിവരാണ് വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായത്. പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോവുകയായിരുന്നു. അതിവോഗം ഓടിച്ച് പോയ കാറിനെ എക്സൈസ് സംഘവും പിന്തുടർന്നു. പ്രതികൾ സഞ്ചരിച്ച വാഹനം ചില വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ കഞ്ചിക്കോട്ടെ, വ്യവസായ മേഖലയിലേക്ക് ഓടിച്ചു കയറ്റി. ഒടുവിൽ കോരയാർ പുഴയിൽ വച്ച് ഗുണ്ടാ സംഘം കുടുങ്ങി. സാബു അവിടെ വച്ച് പിടിയിൽ ആയെങ്കിലും കൂടെയുണ്ടായിരുന്ന റോജസ് ഇറങ്ങിയോടി. ഇയാളെ എക്സൈസ് സംഘം പിറകെയോടി കീഴ്പ്പെടുത്തുകയായിരുന്നു.

ഗുണ്ടകളെ പിടികൂടിയ ശേഷം കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സാബു കണയന്നൂർ സ്വദേശിയാണ്. ഇയാൾക്കെതിരെ എറണാകുളത്ത് വിവിധ ക്രമിനൽ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് സ്വദേശിയാണ് റോജസ്. പ്രതികളെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here